മണിമുത്ത് - 14
( മഹാവൈദ്യന്റെ ഉപദേശം )
അവന്റെ ചുണ്ടില്‍ നിന്നും ചിരിയുതിര്‍ന്നെങ്കിലും മനസ്സില്‍ ആദ്യമായി നിരാശയും ദുഖവും തോന്നിയ ഒരു നിമിഷമായിരുന്നു അത്.
ഒരു പിടിവള്ളി കിട്ടിയെന്ന് തോന്നി പിടിക്കാന്‍ തുനിഞ്ഞപ്പോഴേക്കും അത് പൊട്ടിപ്പോവുക.
ആരായാലും നിരാശകൊണ്ട് തളര്‍ന്നുപോകാന്‍ വേറെ കാരണമൊന്നും വേണ്ട. എന്നാല്‍ മണി അങ്ങിനെയുള്ള ഒരു കുട്ടിയായിരുന്നില്ല. ഒരു നിമിഷാര്‍ദ്ധം കൊണ്ട് സമനില കൈവരിച്ച് അവന് തന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. പെരുങ്കള്ളന് പറഞ്ഞതായ ശോലമൂപ്പന്റെ കാര്യം ഓര്‍മ്മവന്നപ്പോഴായിരുന്നു അത്.
ആ തത്തയുടെ തൂവലില്‍ ഒളിപ്പിച്ചിരിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ചു ഇപ്പോഴും അവന് സംശയങ്ങള്‍ ഒന്നുമില്ല. കലീബ സൂചിപ്പിച്ച വഴികളിലൂടെത്തന്നെയാണ് ഇപ്പോഴും തന്റെ യാത്ര.
അങ്ങിനെ ഓര്‍ത്തിരിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു:
പക്ഷെ.. നിന്റെ കാര്യത്തില്‍ ഒരു വിത്യാസമുണ്ട്.
ഇതുവരെ നിന്നെ നയിച്ചത് കാലമെന്ന മഹാശക്തിയുടെ കാരുണ്യപൂര്‍ണ്ണമായ കരങ്ങളാണ്. അതില്‍ ചില നല്ല നിമിത്തങ്ങളുടെ സൂചനകള്‍ കാണാനും കഴിയുന്നുണ്ട്. ചിലപ്പോള്‍ നിന്റെ യാത്രയും നിന്റെ ജീവിതവും ഒക്കെ ഉത്തമമായ ഒരു കര്‍മ്മത്തിന്റെ ഫലപ്രാപ്തിയിലേക്കുള്ള നിയോഗവും കൂടിയാവാം. കാരണം നിന്റെ ലക്ഷ്യം കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മനുഷ്യനന്മ തന്നെയാണ്.

അവന് അപ്പോള്‍ ആദ്യം മുതല്‍ ഉണ്ടായ സംഭവങ്ങള്‍ ഓര്‍ക്കുകയുണ്ടായി.
കലീബ നല്കിയ ഉപദേശം.
അതവന് ഒരു വരം പോലെയായിരുന്നു.
ആദ്യമായി അദ്ദേഹം ഒരു അത്തിപ്പഴത്തിന്റെ വിത്തുനല്കി. അത് വലുതായി പഴങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞതു പോലെത്തന്നെ അഞ്ചുനേരവും നിസ്കരിക്കുന്നൊരു തത്തയും അവിടെ വന്നു. ഭാഗ്യം കൊണ്ടു വരുമെന്ന് സൂചിപ്പിച്ച ആ തത്തയുടെ ഒരു തൂവലും അവന് കിട്ടി. പാത്തുവിനോട് കലീബയോ അല്ലെങ്കില്‍ തത്തയോ പറഞ്ഞതായ ഇരുള് എന്ന മൂലിക മരുത്വാമലയില്‍ ഉണ്ടാകും എന്ന ഒരു മറ്റൊരു സൂചനയും ഇപ്പോള്‍ കിട്ടി.
പോരെങ്കില്‍ തട്ടാനിലൂടെ പെരുങ്കള്ളനും മരുത്വാമലയിലേക്കുള്ള ഒരു വഴി തുറന്നു തന്നിട്ടുണ്ട്.

ലീബ പറഞ്ഞ ചില അടയാളങ്ങളും അവന് ഓര്‍ത്തു.
അദ്ദേഹം എഴുന്നേറ്റു അവന്റെ അടുത്തു വന്നു.
നീ നിന്റെ യാത്ര തുടരുക. വിജയിക്കുമെന്ന ഉത്തമവിശ്വാസത്തോടെ നിന്റെ ലക്ഷ്യം മാത്രം മനസ്സില്‍ കണ്ടു നേരായ മാര്‍ഗ്ഗത്തില്‍ മുന്നേറുക..
അവന്റെ നെറുകില്‍ ആ കൈപ്പടം ഒരു പ്രാര്‍ഥനയോടെയെന്നവണ്ണം അമര്‍ന്നു. അദ്ദേഹം തുടര്‍ന്നു:
ഇവിടെ നിന്നും ഒരു ദിവസത്തെ യാത്ര കൂടിയുണ്ട്, പല്ലൂരിലേക്ക്.
അവിടെ നിന്നും കാട്ടിലൂടെയാണ് നീ അന്വേഷിക്കുന്ന മരുത്വാമലയിലേക്കുള്ള വഴി. സത്യത്തില്‍ ശരിക്കുള്ള മരുത്വാമല ഇവിടെയൊന്നും അല്ല. അത് അങ്ങു ദൂരെ പാണ്ടിദേശത്താണ്. അവിടെ മരുതമല എന്ന പേരിലാണ് അതറിയപ്പെടുന്നത്.
പക്ഷെ, അവിടെ എത്തിപ്പെടുകയെന്നു പറഞ്ഞാല്‍ സാധാരണക്കാരന് അത്രയെളുപ്പമൊന്നും അല്ല. പക്ഷെ, എന്റെ മനസ്സു പറയുന്നുണ്ട്, നിനക്കു വേണ്ടത് ഇപ്പോള്‍ നീ അന്വേഷിക്കുന്ന ഈ മരുത്വാമലയില്‍ത്തന്നെ ഉണ്ടാകുമെന്ന്.

അതും കൂടി കേട്ടപ്പോള്‍ അവന് ഒരു നവോന്മേഷത്താല്‍ പുഞ്ചിരിച്ചു.
അദ്ദേഹം പറഞ്ഞു:
ഇരുളിനെക്കുറിച്ച് എനിക്കറിയുന്ന കാര്യങ്ങള്‍ ഇത്രയുമാണ്.
അദ്ദേഹം തുടര്‍ന്നു പറഞ്ഞു:
അതിന് കട്ടികൂടിയ നീണ്ട ഇലകളുണ്ടാകും. ആ നീണ്ട ഇലകള്‍ പോലെയുള്ള കായകളും ഉണ്ടാകും. നൂലുപോലേയുള്ള വെളുത്ത വള്ളികള്‍ കാണാം . പച്ചനിറത്തിലുള്ള പൂക്കളും ഉണ്ടാകും. ഒന്നുനിര്‍ത്തി അദ്ദേഹം തുടര്‍ന്നു:

ഇരുള് എന്ന ആ മൂലിക നീ എന്നെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഒരിക്കലും നീയതു വേരോടെ പിഴുതെടുക്കരുത്. നിന്റെ ആവശ്യത്തിന് അതിന്റെ ഏതാനും ഇലകള്‍ മതിയാകും.
ഇരുളിന്റെ നാലുതുള്ളികള്‍ മതി ഇരുണ്ട ഏതു കണ്ണുകള്‍ക്കും വെളിച്ചം പകരാന്‍ .. മനസ്സിലായല്ലോ..?

മനസ്സിലായി...
അവന് തലകുലുക്കി.
അവന് തലകുലുക്കി.
എങ്കില്‍ നീ രാവിലെ പുറപ്പെട്ടു കൊള്ളുക.. മറ്റന്നാള്‍ അമാവാസിയാണ്. ഇരുള് എന്ന മൂലികയെ മനുഷ്യര്‍ക്ക് ഉപാസിക്കാന്‍ പറ്റിയ ഈ മാസത്തിലെ ഏറ്റവും നല്ല ദിവസം. നാളെ എനിക്ക് തിരക്കുള്ള ദിവസമാണെന്നു തോന്നുന്നു. യാത്രപറയാന്‍ നില്‍ക്കുകയൊന്നും വേണ്ട.
അദ്ദേഹം അവനെ വീണ്ടും അനുഗ്രഹിച്ചു. പിന്നെ ധൃതിയില്‍ പുറത്തു കാത്തു നില്ക്കുന്ന അനുചരന്മാരെ വിളിച്ചു പറഞ്ഞു:
തെക്കുദിക്കില്‍ നിന്നും സര്‍പ്പദംശനം ഏറ്റ ഒരാള്‍ വരാനുണ്ട്. പുല്ലാനി മൂര്‍ഖനാണ് ജാതി. പച്ചമരുന്നുകള്‍ എല്ലാം തയ്യാറാക്കിക്കൊള്ളൂ..
അദ്ദേഹം അകത്തു പോയി.
അനുചരന്മാര് വിളക്കുകളുമായി കാവില്‍ നിന്നും പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ തുടങ്ങി. അവന് പുറത്തു കടന്നു പഴയ ചാരുപടിയില്‍ അതെല്ലാം കണ്ടു കൊണ്ടിരുന്നു ഒന്നു മയങ്ങി.
രാത്രി എപ്പോഴോ അവിടെ ഒരു കാളവണ്ടി വന്നു നിന്നു. അതില്‍ നിന്നും ഒരാളെ താങ്ങിയെടുത്തു ആ ഉമ്മറത്തു കിടത്തി.
തെക്കുനിന്നുള്ള ഒരു മലമ്പ്രദേശത്തു നിന്നും വന്നെത്തിയവരായിരുന്നു അക്കൂട്ടര്‍ രാത്രി ഏതോ കുറ്റിക്കാട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. ഏതാണ്ട് പകുതി വഴിദൂരം എത്തിയപ്പോഴേക്കും രോഗിക്ക് ബോധം നഷ്ടപ്പെട്ടു. ഇപ്പോള്‍ അയാള്‍ അത്യാസന്ന നിലയിലാണ്. ചിലപ്പോള്‍ മരിച്ചു പോയിരിക്കാനും സാധ്യതയുണ്ട്. ആ അവസ്ഥയിലാണ് കാണപ്പെടുന്നത്.

വന്നവരില്‍ ഒരാള്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അതവസാനിക്കുന്നതിനു മുമ്പുതന്നെ രോഗിക്കു വേണ്ടതായ ഔഷധക്കൂട്ടുകള്‍ എല്ലാം ആ ഉമ്മറത്തു നിരന്നു കഴിഞ്ഞു.
അദ്ദേഹം ആദ്യം രോഗിയെ ആപാദചൂഡം വീക്ഷിച്ചു. പിന്നെ നാഡി പിടിച്ചു നോക്കി. നാവു നീട്ടി നോക്കി. അതിനു ശേഷം കണ്ണുകളിലും നാസാരന്ധ്രങ്ങളിലും എന്തോ ചില പച്ചിലനീര് ഒഴിച്ചു.
അങ്ങിനെ ചികില്‍സ ആരംഭിക്കുകയായിരുന്നു.
അവന് വീണ്ടും ഉറങ്ങിപ്പോയി.
നേരം വെളുത്തുതുടങ്ങുമ്പോഴേക്കും അവന് ഉണര്‍ന്നു. അവന് ആദ്യം കണ്ടത് തലേന്ന് മൃതപ്രായനായി കിടന്നിരുന്ന ആ മനുഷ്യനെയാണ്. അടുത്തു ചെന്നു നോക്കിയപ്പോള്‍ ആ മനുഷ്യന് എഴുന്നേറ്റിരുന്നു ചൂടുള്ള പൊടിയരിക്കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നു.
അപ്പോഴേക്കും പുതിയ രോഗികളും സന്ദര്‍ശകരും ഒക്കെയായി ആ പൂമുഖം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.
അവന് താമരക്കുളത്തില്‍ ഒരിക്കല്‍ക്കൂടി കുളിച്ചു. പ്രഭാതഭക്ഷണം കഴിച്ചശേഷം മുത്തശ്ശിയെ കണ്ടു യാത്ര പറഞ്ഞു. അവര്‍ വളരെ വാസല്യത്തോടെ അവനെ യാത്രയാക്കി. അങ്ങിനെ വീണ്ടും കണ്ണെത്താത്ത പാതയിലൂടെ ഇനിയും കണ്ടെത്താത്ത മരുത്വാമല തേടി ഓരോ ചുവടുകള്‍ വെക്കാന്‍ തുടങ്ങി.
നനുത്ത കോടമഞ്ഞുള്ള പ്രഭാതമായിരുന്നു. കിളികള്‍ ചിലക്കുകയും പൂമ്പാറ്റകള്‍ പറന്നുനടക്കുകയും ചെയ്യുന്ന പ്രകൃതിരമണീയമായ വഴിയിലൂടെ അവന് നടന്നു.
ശോലമൂപ്പന്റെ നാട്ടിലേക്ക്..
(തുടരും)
15 അഭിപ്രായ(ങ്ങള്) :
ബാലനോവല്‍

കഥ ഇങ്ങിനെ..
ആടിനെ മേയ്ക്കുന്ന മണി ഒരു കലീബക്ക് ഭക്ഷണം നല്കി.കലീബ ഒരു അത്തിപ്പഴക്കുരു കൊടുത്തു.അത്തിപ്പഴം തിന്നാന്‍ വരുന്ന തത്തയില്‍ നിന്നും ഒരു സമ്മാനം ലഭിക്കുമെന്നും പറഞ്ഞു.തത്തയെ പിടിച്ചപ്പോള്‍ ഒരു തൂവല്‍ ലഭിച്ചു.കണ്ണുകാണാത്ത പാത്തുവിനോട് തത്ത സംസാരിച്ചു. മരുത്വാമലയിലെ ഇരുള് എന്ന മൂലികയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കാഴ്ച്ച കിട്ടുമെന്നും പട്ടണത്തിലെ തട്ടാന്‍ ആ മരുന്നിനെക്കുറിച്ച് അറിയാമെന്നും തത്ത പറഞ്ഞു. മണി പട്ടണത്തിലേക്ക് പോയി.വഴിയില്‍ കണ്ടുമുട്ടിയ കള്ളന്മാരെ പിന്തുടര്ന്നു കൊണ്ട് പട്ടണത്തിലുള്ള ഒരു വീട്ടിലെത്തി.ആ വീട്ടുകാരെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിച്ചു.ഒടുവില്‍ അവന് തട്ടാനെ കണ്ടെത്തി.ഒരു പെരുങ്കള്ളന്റെ മുന്നിലേക്ക് തട്ടാന്‍ അവനെ കൊണ്ടുപോയി.കള്ളന് ഒരു ശോലമൂപ്പനെക്കുറിച്ച് പറഞ്ഞു.തട്ടാനേയും കള്ളനെയും പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തശേഷം അവന് ആ മൂപ്പനെ തേടി യാത്ര തുടര്‍ന്നു.ഒരു മുത്തശ്ശി അവനെ വിഷഹാരിയായ തന്റെ സഹോദരന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെ അവന് ശോലമൂപ്പനെ കണ്ടെത്തി. അയാള്‍ അവനെ മരുത്വാമലയില്‍ എത്തിച്ചു.
തുടര്‍ന്നു വായിക്കുക..

Labels
- കഥ (5)
- കുട്ടിക്കഥ (15)
- ബാലനോവല്‍ (9)
Popular Posts
-
മണിയും കുഞ്ഞാടുകളും മണിക്ക് കാടിനെ വളരെ ഇഷ്ടമായിരുന്നു. കാടിന് മണിയേയും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് കുന്നും മലയും ചെടികളും വള്ളി...
-
ഇത് ഒരു കുട്ടിക്കഥ മാത്രമല്ല , കുട്ടിത്തം വിട്ടുമാറാത്ത മുതിര്‍ന്ന മനസ്സുകള്‍ക്ക് ഓര്‍മ്മകളും അനുഭവങ്ങളും അയവിറക്കാനുള്ള ഒരു സ്നേഹമ...
-
( പുതിയ പുലരികള്‍ ) അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുട...
-
( മരുത്വാമലയുടെ മടിയില്‍ ) അവര്‍ മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന...
-
അവിചാരിതമായി ഒരതിഥി കാ ട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അ...
statistics
Share this Post
Followers
+
feedjit
Contributors
Entri Populer
-
( പുതിയ പുലരികള്‍ ) അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുട...
-
കള്ളനും പോലീസും കളി ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്‍...
-
( മരുത്വാമലയുടെ മടിയില്‍ ) അവര്‍ മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന...
-
മണിയും കുഞ്ഞാടുകളും മണിക്ക് കാടിനെ വളരെ ഇഷ്ടമായിരുന്നു. കാടിന് മണിയേയും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് കുന്നും മലയും ചെടികളും വള്ളി...
-
അവിചാരിതമായി ഒരതിഥി കാ ട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അ...
-
നന്മയുടെ വിത്ത് പ്രഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതി...
-
( കള്ളന് അകത്ത്.. മുത്ത് പുറത്ത് ) ഏ തു നിമിഷവും അവന് അതു പ്രതീക്ഷിച്ചു. കള്ളന് എന്തെങ്കിലും ഒരു വിക്രസ്സു കാണിക്കാതി...
-
സൂത്രശാലിയായ തട്ടാന്‍ ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് ...
-
ഇത് ഒരു കുട്ടിക്കഥ മാത്രമല്ല , കുട്ടിത്തം വിട്ടുമാറാത്ത മുതിര്‍ന്ന മനസ്സുകള്‍ക്ക് ഓര്‍മ്മകളും അനുഭവങ്ങളും അയവിറക്കാനുള്ള ഒരു സ്നേഹമ...
-
സംസാരിക്കുന്ന തത്ത ആ തത്ത കൊക്ക് വിടര്‍ത്തി ദീന സ്വരത്തില്‍ എന്തോ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു അസ്വസ്ഥതയോടെ പാത്...
Blogger പിന്തുണയോടെ.
രസച്ചരട് മുറിഞ്ഞുപോകാതെ എഴുതുന്നുമുണ്ട്
പുസ്തകമായി ഇറങ്ങുന്ന നാളിനായി കാത്തിരിക്കുന്നു....
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ